ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ന് മുതൽ പുനരാരംഭിച്ചു. നാളെ മുതല്‍ പൊതു ജനങ്ങളെ പ്രവേശിപ്പിക്കും. ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവുപോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാല്‍, ഇന്ത്യ-.നിലവില്‍ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിക്കുന്നത്. അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നീ ചെക്ക് പോസ്റ്റുകളിലാണ് ബീറ്റിങ് റിട്രീറ്റ്
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ജെയിംസ് രണ്ടാമൻ രാജാവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയായ വില്യം മൂന്നാമൻ രാജാവിന്റെയും സൈന്യങ്ങൾക്കിടയിൽ 1690 ജൂലൈ 1 ന് നടന്ന ബോയ്ൻ യുദ്ധം, ഐറിഷ് മണ്ണിൽ നടന്ന ഏറ്റവും വലിയ യുദ്ധമായിരുന്നു.
ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമൻ 1690-ൽ സൈന്യത്തിന് നൽകിയ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള സൈനിക ചടങ്ങാണ് ബീറ്റിങ് റിട്രീറ്റ്. ഐറിഷിൽ നടന്ന ബോയ്ൻ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധകാലത്ത് ഒരു ദിവസത്തെ യുദ്ധത്തിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനായി സൈനികർ ഡ്രംസ് മുഴക്കുകയും തെരുവുകളിൽ പരേഡ് നടത്തുകയും ചെയ്തു, പതാകകൾ താഴ്ത്തി ഗേറ്റുകൾ അടയ്ക്കും. സൂര്യാസ്തമയ സമയത്ത് സൈനികർ തോക്കിൽ നിന്ന് ഒരു റൗണ്ട് വെടിവെച്ചാണ് പതാക താഴ്ത്താനുള്ള അറിയിപ്പ് നൽകിയിരുന്നത്. അതിനാൽ ഇതിന് അവർ ആദ്യം ഇതിനെ 'വാച്ച് സെറ്റിങ്' എന്നാണ് വിളിച്ചിരുന്നത്.ഈ ചടങ്ങിൽ പെരുമ്പറ ( ഡ്രംസ് മുഴക്കുന്നതിൽ നിന്നാണ് പിന്നീട് ബീറ്റിങ് റിട്രീറ്റ് (Beating Retreat) എന്ന പേര് വന്നത്.
സൈനിക ബാൻഡുകൾ അവതരിപ്പിക്കുന്ന സൈനിക സംഗീതത്തിന്റെ വർണ്ണാഭമായ ഘോഷയാത്രയായി ചടങ്ങ് മാറി, ആകർഷകമായ മാർച്ചുകൾ, വെടിക്കെട്ടുകൾ, അങ്ങനെ ആരും കണ്ടിരിക്കേണ്ട ഒന്നായി ഈ ചടങ്ങ് മാറി.
ഇന്ത്യയിൽ 1950 കളിലാണ് ആദ്യമായി ബീറ്റിങ് റിട്രീറ്റ് നടത്തിയത് . റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഔപചാരിക സമാപനം കുറിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 29 ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിങ് റിട്രീറ്റ് നടത്തുന്നു. ഇന്ത്യൻ സൈന്യം നടത്തുന്ന ഈ ബീറ്റിങ് റിട്രീറ്റിൽ, ഇന്ത്യൻ രാഷ്ട്രപതി വിശിഷ്ടാതിഥിയായിരിക്കും.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായതിനുശേഷം എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ആദ്യമായി ഇന്ത്യ സന്ദർശിച്ച 1950 കളിലാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ആദ്യമായി ആരംഭിച്ചത്.എലിസബത്ത് രാജ്ഞിയുടെയും പ്രിൻസ് ഫിലിപ്സിന്റെയും വരവ് സ്വതന്ത്ര ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുന്ന സർഗ്ഗാത്മകവും ഗംഭീരവുമായ ഒരു പരിപാടിയാക്കണമെന്ന, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർദ്ദേശമാണ് ഈ ആശയത്തിന് അടിത്തറയായത്. ഇന്ത്യൻ സൈന്യത്തിലെ ഇൻഫൻട്രി റെജിമെന്റായ ഗ്രനേഡിയേഴ്സ് റെജിമെന്റിലെ ഓഫീസറായിരുന്ന മേജർ ജി.എ. റോബർട്ട്സാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ആശയം ആവിഷ്കരിച്ചത്.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്കും തിരിച്ചും യാത്രചെയ്യുന്നതിനുള്ള നിയമപരമായ കരമാർഗമുള്ള വഴിയാണ് വാഗാ- അട്ടാരി അതിർത്തി.
അട്ടാരി-വാഗ അതിർത്തി ചടങ്ങ് എന്നപേരിലും അറിയപ്പെടുന്ന വാഗാ അതിർത്തി ബീറ്റിങ് റിട്രീറ്റ് ചടങ്ങ്, ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്‌സും നടത്തുന്ന ദൈനംദിന സൈനിക ചടങ്ങാണ്. ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയിൽ (ബിഎസ്എഫ്) നിന്നും പാകിസ്ഥാൻ റേഞ്ചേഴ്‌സിൽ നിന്നുമുള്ള സൈനികർ 1959 മുതൽ ഈ ചടങ്ങ് നടത്തുന്നു.
ഇതിൽ ഇരു രാജ്യങ്ങളിലെയും സൈനികർ മാർച്ച്, പതാക താഴ്ത്തൽ ചടങ്ങ്, ഔപചാരികമായ ഹസ്തദാനം,എന്നിവ ഉൾപ്പെടുന്നു. മനോഹരവും വർണശബളവുമായ വലിയ തലപ്പാവുകൾ ധരിച്ച സൈനികർ വിപുലവും വേഗത്തിലുള്ളതുമായ നൃത്തരൂപത്തിലുള്ള ചലനങ്ങളും കാലുകൾ കഴിയുന്നത്ര ഉയരത്തിൽ ഉയർത്തുന്നതുമാണ് ഈ അഭ്യാസത്തിന്റെ സവിശേഷത. ഈ ചടങ്ങ് ദേശീയ അഭിമാനത്തിന്റെയും അച്ചടക്കത്തിന്റെയും പ്രകടനമാണ്, കൂടാതെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഇത് അടയാളപ്പെടുത്തുന്നു.
സാധാരണ ഗതിയിൽ എല്ലാദിവസവും രാവിലെ പത്ത് മുതൽ നാല് വരെ അതിർത്തിഗേറ്റ് തുറന്നിരിക്കും. വൈകുന്നേരമാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുക. ശൈത്യകാലത്ത് 4.15 മണിക്ക് ബീറ്റിങ് റിട്രീറ്റ് ആരംഭിക്കും വേനൽക്കാലത്ത് അത് 5.15 ന് ആരംഭിക്കും. 45 മിനിട്ട് നേരമാണ് ഈ ചടങ്ങിന്റെ ദൈർഘ്യം. നേരത്തെ വരുന്നവർക്ക് ആദ്യത്തെ സീറ്റുകളിൽ ഇരിക്കാം. ഇതിനായി പ്രവേശന ഫീസ് നൽകേണ്ടതില്ല. ഇവിടെ വരുമ്പോൾ ബാഗുകളൊന്നും അനുവദിക്കില്ല. അതീവ സുരക്ഷാ മേഖലയാണിത്. അതുകൊണ്ട് തന്നെ കർക്കശമായ പരിശോനകൾ ഉണ്ടാകും. അതിനുള്ള സമയം കൂടി കണക്കിലെടുത്ത് ബീറ്റിങ് റിട്രീറ്റ് തുടങ്ങുന്നതിനും രണ്ട് മണിക്കൂർ മുമ്പെങ്കിലും സ്ഥലത്ത് എത്തിയാൽ മാത്രമേ സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഈ ചടങ്ങ് കാണാനുകുകയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates