black box image credit: Wikimedia Commons
India

ഓറഞ്ച് നിറത്തില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം, എന്താണ് ബ്ലാക്ക് ബോക്‌സ്?; എങ്ങനെ വിവരങ്ങള്‍ വീണ്ടെടുക്കും?

രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചത്. ഇതുവരെ 265 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 1.38 ന് പറന്നുയര്‍ന്ന് 5 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാകുക വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ആണ്.സംഭവസ്ഥലത്ത് നിന്ന് ബ്ലോക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ബ്ലാക്ക് ബോക്‌സ് എങ്ങനെയാണ് ഇത് അന്വേഷണത്തെ സഹായിക്കുക തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാം.

എന്താണ് ബ്ലാക്ക് ബോക്‌സ്? (black box)

വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കും.

ബ്ലാക്ക് ബോക്‌സ് എന്നാണ് പേരെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടസ്ഥലത്ത് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച, ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക. തീ, വെള്ളം എന്നിവയില്‍ നിന്നും പ്രതിരോധിക്കാനാണിത്. കാരണം അപകടസമയത്ത് പിന്‍ ഭാഗത്ത് ആഘാതം കുറവായിരിക്കും എന്നതിനാല്‍ ഇവിടയാണ് ബ്ലാക്ക് ബോക്‌സുകള്‍ സൂക്ഷിക്കുക. മെക്കാനിക്കല്‍ തകരാര്‍, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ മറ്റ് ബാഹ്യ ഘടകങ്ങള്‍ (ഉദാ: പക്ഷി ആഘാതം) എന്നിവയാണോ അപകടത്തിന്റെ കാരണമെന്ന് ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. ബ്ലാക്ക് ബോക്‌സ് എന്നത് രണ്ട് പ്രധാന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

1. ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍

ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (FDR) വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍, ഉയരം, വേഗത, ദിശ, എഞ്ചിന്‍ പ്രവര്‍ത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80-ലധികം ഡാറ്റ പോയിന്റുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ് ഇത്.

2. കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (CVR)

പൈലറ്റുമാരുടെ സംഭാഷണങ്ങള്‍, റേഡിയോ ആശയവിനിമയങ്ങള്‍, മുന്നറിയിപ്പ് ശബ്ദങ്ങള്‍, എന്‍ജിന്‍ ശബ്ദങ്ങള്‍ തുടങ്ങിയ കോക്പിറ്റിലെ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT