പിങ്ക് വാട്‌സ്ആപ്പ് തട്ടിപ്പ്, സ്‌ക്രീന്‍ഷോട്ട്‌ 
India

'ആകര്‍ഷണീയമായ' ഫീച്ചറുകള്‍, പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദേശം; ലിങ്കില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കോട് കൂടിയ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന്റെ ജനപ്രിയത തന്നെയാണ് തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്താനുള്ള പ്രധാന കാരണവും. അടുത്തിടെ, പിങ്ക് വാട്‌സ്ആപ്പ് എന്ന പേരിലാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.

പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കോട് കൂടിയ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. അധിക ഫീച്ചറുകളോട് കൂടിയ വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സന്ദേശം. ഇത്തരം കെണിയില്‍ വീണാല്‍ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്തേക്കാം.സാമ്പത്തിക നഷ്ടത്തിന് വരെ ഇത് കാരണമായേക്കാം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും മുംബൈ പൊലീസ് നിര്‍ദേശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി