ഒമർ അബ്ദുള്ള, അദ്ദേഹം എക്സിൽ പങ്കിട്ട വിഡിയോയിൽ നിന്നുള്ള ദൃശ്യം 
India

'ഇതാണോ വെടിനിര്‍ത്തല്‍! ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങളാണ്'- ഒമര്‍ അബ്ദുള്ള

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പിന്നാലെ പ്രതിഷേധവുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിപ്പിട്ടു. ശ്രീനഗറില്‍ നിന്നു സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുന്നുവെന്നു അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

'വെടിനിര്‍ത്തലെന്നു പറഞ്ഞിട്ട് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു!'- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

വിഡിയോ പങ്കിട്ട പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടുണ്ട്. 'ഇതൊരു വെടിനിര്‍ത്തല്‍ കരാറല്ല. ശ്രീനഗറിന്റെ മധ്യത്തിലുള്ള വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തുറന്നു'- എന്നും അദ്ദേഹം കുറിച്ചു.

ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ബാര്‍മറില്‍ ഡ്രോണ്‍ അപായ സൈറണ്‍ മുഴങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും