പിതാവ് ഉസ്താദ് അല്ല രഖാ ഖാനൊപ്പം സാക്കിര്‍ ഹുസൈന്‍  എക്‌സ്‌
India

'ഇതാണെന്‍റെ പ്രാര്‍ഥന, അല്ലാ രഖ പറഞ്ഞു', കുഞ്ഞു സാക്കിര്‍ ഹുസൈന്‍റെ ചെവികളില്‍ ആദ്യം കേട്ടത് തബലയുടെ താളങ്ങള്‍

എട്ട് വര്‍ഷങ്ങള്‍ക്ക് സാക്കിര്‍ ഹുസൈന്‍ തന്നെയാണ് സംഗീത ലോകത്തേയ്ക്ക് തന്നെ സ്വാഗതം ചെയ്ത കഥ പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

നിച്ച് വീണപ്പോള്‍ തന്നെ തബലയുടെ താളങ്ങളാണ് കുഞ്ഞു സാക്കിര്‍ ഹുസൈന്റെ ചെവികളില്‍ അലയടിച്ചത്. വിഖ്യാത തബലിസ്റ്റും പിതാവുമായ ഉസ്താദ് അല്ല രഖാ ഖാന്‍ ആദ്യമായി മകന്റെ ചെവികളില്‍ ചൊല്ലിക്കൊടുത്തത് തബലയുടെ താളങ്ങളായിരുന്നു. എട്ട് വര്‍ഷം മുന്‍പ് സാക്കിര്‍ ഹുസൈന്‍ തന്നെയാണ് സംഗീത ലോകത്തേയ്ക്ക് തന്നെ സ്വാഗതം ചെയ്ത കഥ പറഞ്ഞത്.

പിതാവ് കുഞ്ഞിന്റെ ചെവിയില്‍ പ്രാര്‍ഥനകള്‍ ചൊല്ലുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുന്ന ചടങ്ങുണ്ട്. എന്നാല്‍, ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ കുഞ്ഞു സാക്കിര്‍ ഹുസൈനെ കൈകളിലെടുത്ത് ചെവികളില്‍ പ്രാര്‍ഥനകള്‍ക്ക് പകരം തബലയുടെ താളങ്ങളായിരുന്നു പിതാവ് ചൊല്ലിയത്. ഇത് കണ്ട് അമ്മ ദേഷ്യപ്പെട്ടു. പ്രാര്‍ഥനകളാണ് ചൊല്ലേണ്ടതെന്നും താളങ്ങള്‍ അല്ലെന്നും അമ്മ പിതാവിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ താളങ്ങളാണ് തന്റെ പ്രാര്‍ഥന. ഇങ്ങനെയാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്ന് പിതാവ് മറുപടി നല്‍കി. ഞാന്‍ സരസ്വതീ ദേവിയുടേയും ഗണേശന്റേയും ആരാധകനാണ്. ഇത് തന്റെ ഗുരുക്കന്‍മാരില്‍ നിന്ന് ലഭിച്ച അറിവാണെന്നും ഇതാണ് താന്‍ കൈമാറാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവ് മറുപടി നല്‍കി.

ആദ്യ കാലങ്ങളില്‍ സാക്കിര്‍ ഹുസൈന്‍ ട്രെയിനുകളിലായിരുന്നു യാത്രകളധികവും. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ പത്രങ്ങള്‍ വിരിച്ച് ഉറങ്ങുമായിരുന്നു. അത്തരം യാത്രകളില്‍ ആരുടേയും കാലുകള്‍ തബലയില്‍ തൊടാതിരിക്കാന്‍ സംഗീതോപകരണങ്ങള്‍ മടിയില്‍ പിടിച്ച് അദ്ദേഹം ഉറങ്ങുമായിരുന്നു. 12 വയസുള്ളപ്പോള്‍ പിതാവിനൊപ്പം കച്ചേരിക്ക് പോയ അനുഭവവും സാക്കിര്‍ ഹുസൈന്‍ പങ്കുവെച്ചു. പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍, ബിസ്മില്ല ഖാന്‍, പണ്ഡിറ്റ് ശാന്ത പ്രസാദ്, പണ്ഡിറ്റ് കിഷന്‍ മഹാരാജ് തുടങ്ങിയ സംഗീത പ്രഗത്ഭരുമുള്ള കച്ചേരിയില്‍ അദ്ദേഹവും പങ്കെടുത്തു. ആ പ്രകടനത്തിന് അഞ്ച് രൂപയാണ് പ്രതിഫലം നേടിയത്. ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കാന്‍ കഴിഞ്ഞെങ്കിലും ആ അഞ്ച് രൂപയായിരുന്നു ഏറ്റവും വിലപ്പെട്ടതെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞിട്ടുണ്ട്.

1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT