Tamil Nadu CM Vijay  
India

'മുഖ്യമന്ത്രി വിജയ് എവിടെ'; 22 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ബിജെപി

ഗ്രാമവികസനം, അവശ്യ സേവനങ്ങള്‍, പൊതുജനക്ഷേമം എന്നിവയ്ക്കായി സാധാരണക്കാര്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 22.10 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ജനങ്ങളുടെ പണം സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ മറുപടി ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി വിജയ് എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.

ഗ്രാമവികസനം, അവശ്യ സേവനങ്ങള്‍, പൊതുജനക്ഷേമം എന്നിവയ്ക്കായി സാധാരണക്കാര്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെയും സുരക്ഷാ പരിശോധനകളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ഐടി വിഭാഗമുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ അസാധാരണമായതാണ് സംഭവിച്ചിരിക്കുന്നത്. ഒരു നടന്റെ ഫാന്‍ ക്ലബ്ബും അവരുടെ സോഷ്യല്‍ മീഡിയ ഫാന്‍സും ചേര്‍ന്ന്, ഹാഷ്ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുന്നതില്‍ നിന്ന് മാറി, ഒരു സംസ്ഥാന സര്‍ക്കാരിനെത്തന്നെ നയിക്കുന്ന അവസ്ഥയിലേക്ക് എത്തി! നിര്‍ഭാഗ്യവശാല്‍, ഹാഷ്ടാഗുകള്‍ കൈകാര്യം ചെയ്യുന്നതും ഒരു സംസ്ഥാനം ഭരിക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.' - വിനോജ് പരിഹസിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴില്‍ ഗ്രാമവികസന വകുപ്പിന് അനുവദിച്ച തുകയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ച തുകയാണിത്. പ്രാഥമിക അന്വേഷണത്തില്‍, ഒരു സ്വകാര്യ ബാങ്കുമായി സഹകരിച്ച് വികസിപ്പിച്ച പ്രത്യേക പോര്‍ട്ടലില്‍ സൈബര്‍ കുറ്റവാളികള്‍ നുഴഞ്ഞുകയറിയതായും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി പണം തട്ടിയെടുത്തതായുമായാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ എങ്ങനെയാണ് പോര്‍ട്ടലിലേക്ക് പ്രവേശനം നേടിയതെന്നും ഇതില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോ അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതാണോ എന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

'Where is CM Vijay': BJP targets Tamil Nadu government over ₹22-crore bank fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

ബീമാപള്ളി ഉറൂസ്: സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനെ കയ്യോടെ പിടികൂടി

'ഇഎംഎസിന്റെ മകളെ പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു; ചിലര്‍ കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നു'

സാമ്പത്തിക ബാധ്യത വേണ്ട, വിവാഹ സഹായധനം കൂടുതല്‍ പേര്‍ക്ക്, ശമ്പള പരിധി വര്‍ധിപ്പിച്ചു