ഫയല്‍ ചിത്രം 
India

സിസോദിയക്കെതിരെ തെളിവുകള്‍ എവിടെ?; മദ്യനയ അഴിമതിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

അറോറയുടെ വെളിപ്പെടുത്തല്‍ അല്ലാതെ, സിസോദിയക്കെതിരെ എന്തു തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി ക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെയെന്ന് സുപ്രീംകോടതി. സിസോദിയക്കെതിരെ തെളിവുകളുടെ കണ്ണി പൂര്‍ണമല്ല. കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ വെളിപ്പെടുത്തല്‍ അല്ലാതെ, സിസോദിയക്കെതിരെ എന്തു തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. 

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മനീഷ് സിസോദിയക്ക് പണം ലഭിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയമായ ഏജന്‍സിയില്‍ നിന്നും സിസോദിയക്ക് എങ്ങനെ പണം ലഭിച്ചുവെന്ന് കോടതി ചോദിച്ചു. 

100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് പറയുന്നത്. എന്നാല്‍ ആരാണ് ഇത് നല്‍കിയത്? പണം നല്‍കുന്ന നിരവധി ആളുകള്‍ ഉണ്ടാകാം. ഇതെല്ലാം മദ്യവുമായി ബന്ധിപ്പിച്ചിരിക്കണമെന്നില്ല. അതിനു തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. 

ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. തെളിവുകളുടെ ശൃംഖല പൂര്‍ണമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യലോബിയില്‍ നിന്നും ആളുകളിലേക്ക് പണമൊഴുകുന്നുണ്ട്. എന്നാല്‍ അതെല്ലാം രഹസ്യ ഇടപാടുകളാണ്. അതിന്‍രെ തെളിവു കൊണ്ടുവരുന്നതിലാണ് നിങ്ങളുടെ കഴിവെന്ന് ഇഡിയോടും സിബിഐയോടും സുപ്രീംകോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT