Donald Trump, Jake Sullivan 
India

ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു, യുഎസ് ബ്രാന്‍ഡിന് 'പുല്ലുവില'; ട്രംപിന് എതിരെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

'വ്യാപാര ആക്രമണം' എന്നാണ് ജേക്ക് സുള്ളിവന്‍ ട്രംപിന്റെ നടപടിയെ വിശേഷിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ഇന്ത്യക്ക് മേല്‍ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ രംഗത്തെത്തി. 'വ്യാപാര ആക്രമണം' എന്നാണ് ജേക്ക് സുള്ളിവന്‍ ട്രംപിന്റെ നടപടിയെ വിശേഷിപ്പിച്ചത്.

ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നടപടിയാണ് ട്രംപിന്റെ താരിഫ് നിരക്കുകള്‍. വര്‍ഷങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി പടുത്തുയര്‍ത്തിയ ഇന്ത്യ യുഎസ് ബന്ധത്തെ പിറകോട്ടടിപ്പിക്കുന്നതാണ് താരിഫ് നടപടി. അമിതമായ താരിഫ് ഏര്‍പ്പെടുത്തിയതിലൂടെ ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ യുഎസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. അമേരിക്കെയെ മറ്റ് രാജ്യങ്ങള്‍ വിശ്വസ്തതയോടെ കണ്ട കാലമുണ്ടായിരുന്നു. ഇന്ന് വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമായും തടസ്സക്കാരനുമായാണ് മറ്റുള്ളവര്‍ കാണുന്നത്. ചൈന പോലും വിശ്വാസ്യത നേടുന്ന കാലത്താണ് യുഎസിന്റെ പിന്തിരിപ്പന്‍ നിലപാട് എന്നും സുള്ളിവന്‍ കുറ്റപ്പെടുത്തുന്നു. ആഗോള വിപണിയില്‍ യുഎസിന്റെ ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

A former White House official Jake Sullivan has strongly criticized President Donald Trump’s heavy tariffs on India, accusing him of harming the reputation of the American brand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT