ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷ് ഗുപ്തയും ഹവില്‍ദാര്‍ സുരീന്ദര്‍ സിങ്ങും - Operation Sindoor x
India

'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ ലോഗോ തയാറാക്കിയത് ആര്? ആ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പറയുന്ന ഇന്ത്യന്‍ ആര്‍മിയുടെ 'ബാച്ചീറ്റ്' മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ലോഗോ തയാറാക്കിയ ഓഫീസര്‍മാരെ കുറിച്ച് പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ(Operation Sindoor) ലോഗോ തയാറാക്കിയത് മാര്‍ക്കറ്റിങ് വിദഗ്ധരോ ഡിസൈന്‍ ഏജന്‍സികളോ അല്ല. കരസേനയിലെ രണ്ട് ഓഫിസര്‍മാരാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിമാസ പ്രസിദ്ധീകരണത്തില്‍ ഇവരെ കുറിച്ചു പറയുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയത്.

പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാംപുകള്‍ കൃത്യതയാര്‍ന്ന ആക്രമണങ്ങളിലൂടെ ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ട ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോയും ചിത്രങ്ങളും കോടിക്കണക്കിന് പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

'ഓപ്പറേഷന്‍ സിന്ദൂര്‍' ലോഗോ ആരാണ് രൂപകല്‍പ്പന ചെയ്തത്?

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പറയുന്ന ഇന്ത്യന്‍ ആര്‍മിയുടെ 'ബാച്ചീറ്റ്' മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ലോഗോ തയാറാക്കിയ ഓഫീസര്‍മാരെ കുറിച്ച് പറയുന്നത്. സൈനിക നടപടിയുടെ ലോഗോ രൂപകല്‍പ്പന ചെയ്തത് ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷ് ഗുപ്തയും ഹവില്‍ദാര്‍ സുരീന്ദര്‍ സിങ്ങും ചേര്‍ന്നാണ്.

'ബാച്ചീറ്റ്' മാസികയുടെ പ്രത്യേക ലക്കത്തില്‍, രണ്ട് ഓഫീസര്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്കണിക് ലോഗോയ്ക്കൊപ്പം, എക്‌സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചാരം നേടിയ ഈ ലോഗോയിലൂടെ അര്‍ഥമാക്കുന്നതെന്താണെന്ന വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 പേജുള്ള മാസികയുടെ ആദ്യ ഭാഗത്തില്‍, ലോഗോ മുഴുവനായും പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നവും കൊടുത്തിട്ടുണ്ട്.

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിനിടെ യന്ത്രത്തകരാര്‍; 150 അടി ഉയരത്തില്‍ കുട്ടികള്‍ അടക്കം 36 പേര്‍ കിടന്നത് മൂന്ന് മണിക്കൂര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT