പ്രതീകാത്മക ചിത്രം 
India

എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി?; ക്രിമിനല്‍ കേസുകള്‍ വ്യക്തമാക്കണം;  പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം, റോഡ് ഷോകള്‍ക്ക് നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പൈടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന ആളുകളെക്കുറിച്ച് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. സ്ഥാനാര്‍ത്ഥിളുടെ ക്രിമിനല്‍ കേസുകളെ സംബന്ധിച്ച വിവരങ്ങളും പാര്‍ട്ടികള്‍ വ്യക്തമാകക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സിവിജില്‍ ആപ്പിക്കേഷന്‍ വഴി പരാതി നല്‍കാം. 

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്,ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1250പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. 

കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ഉപയോഗിക്കാം. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വാലറ്റുകള്‍ വീട്ടിലെത്തിക്കും. പോളിങ് സമയം ഒരുമണിക്കൂര്‍കൂടി നീട്ടി നല്‍കും. 

യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തി. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായി ഉയര്‍ത്തി. 

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

തെരഞ്ഞെടുപ്പ് തീയതികള്‍ 

ഉത്തര്‍പ്രദേശ്

 ഒന്നാം ഘട്ടം: ഫെബ്രുവരി 10 
രണ്ടാംഘട്ടം: ഫെബ്രുവരി 14 
മൂന്നാംഘട്ടം: ഫെബ്രുവരി 20 
നാലംഘട്ടം: ഫെബ്രുവരി 23 
അഞ്ചാംഘട്ടം: ഫെബ്രുവരി 27
ആറാംഘട്ടം: മാര്‍ച്ച് 3
ഏഴാംഘട്ടം: മാര്‍ച്ച് 7

പഞ്ചാബ്, ഉത്തരാഖണ്ഡ്,ഗോവ: ഫെബ്രുവരി 14 

മണിപ്പൂര്‍: ഒന്നാംഘട്ടം ഫെബ്രുവരി 27, രണ്ടാംഘട്ടം മാര്‍ച്ച് 3
ഫലപ്രഖ്യാപനം മാര്‍ച്ച് 10
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക