ഡല്‍ഹി പുകമൂടിയ നിലയില്‍  പിടിഐ
India

എന്തായി പടക്ക നിരോധനം? ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി

ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് ഡല്‍ഹി നഗരം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായുമലിനീകരണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പടക്ക നിരോധനം സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമാണ്. ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് ഡല്‍ഹി നഗരം.

വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളും പൂത്തിരികളും വായുമലിനീകരണത്തിന് കാരണമാകുന്ന മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഇത് പേപ്പറില്‍ മാത്രമായി ഒതുങ്ങുന്നു എന്നാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാരും പൊലീസും എന്തൊക്കെ നടപടികളാണ് എടുത്തതെന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മോശം നിലവാരമുള്ള വായു ഡല്‍ഹിയിലേതാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 382 ആണ്. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2025ഓടെയെങ്കിലും നിരോധനം 'പേപ്പറിലല്ല' യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT