പ്രതീകാത്മക ചിത്രം 
India

അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി കൂട്ട ബലാത്സംഗം, ഒത്താശ ചെയ്ത് ഭര്‍ത്താവ്, 23കാരിയുടെ സ്വകാര്യഭാഗത്ത് മുളക് തേച്ചു; സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത

വീട്ടീല്‍ അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത. വീട്ടീല്‍ അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലായിരുന്നു ക്രൂരത. സ്ത്രീധനം നല്‍കാത്തതിന്റെ പേരിലായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.

ആള്‍വാറില്‍ ബേസരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് പീഡനം നടന്നത്. അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശനിയാഴ്ചയും ഞായറാഴ്ചയും പീഡനം തുടര്‍ന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യഭാഗത്ത് മുളക് തേച്ചും മര്‍ദ്ദിച്ചുമായിരുന്നു പീഡനമെന്നും പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളാണ് യുവതിയെ രക്ഷിച്ചത്.  പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.  അഞ്ചുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ തുടക്കം മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിക്ക് മെഡിക്കല്‍ പരിശോധന നടത്തി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഭര്‍ത്താവും കുടുംബക്കാരും ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി ബേസരി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT