Amit Shah FILE
India

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ എത്തി ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം തുടരുന്നതിനിടെ, അമിത് ഷാ സഭയില്‍ എന്നെത്തുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന.

തിങ്കളാഴ്ച ലോക്‌സഭ നാലു ബില്ലുകളാണ് പരിഗണിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍, കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്. ഇതിനായി അമിത്ഷാ എത്തുമോയെന്ന് ഉറപ്പില്ല.

എത്തിയില്ലെങ്കില്‍ സഹമന്ത്രിമാരില്‍ ആരെങ്കിലും ബില്ല് അവതരിപ്പിച്ചേക്കും. ആഭ്യന്തര മന്ത്രി എത്താത്തതില്‍ ഇരുസഭകളിലും പ്രതിഷേധം തുടരുകയാണ്.

Will Amit Shah arrive in Parliament today?; Uncertainty continues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ടക ശനിയും ഏഴര ശനിയും ഭയപ്പെടേണ്ടതുണ്ടോ?; അറിയാം ശനിദേവന്റെ പ്രാധാന്യം

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത