രാഹുല്‍ ഗാന്ധിയുടെ അഭിമുഖത്തില്‍നിന്ന്/വിഡിയോ ദൃശ്യം 
India

'പറ്റിയ പെണ്‍കുട്ടി വരട്ടെ, അപ്പോള്‍ നോക്കാം'; വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് രാഹുല്‍ - വിഡിയോ

നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. ചിക്കന്‍, മട്ടണ്‍, സീഫുഡ് എല്ലാം കഴിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തനിക്കു വിവാഹത്തോട് എതിര്‍പ്പൊന്നുമില്ലെന്നും പറ്റിയ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണമാവാമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫുഡ്-ട്രാവല്‍ പ്ലാറ്റ്‌ഫോം ആയ കര്‍ലി ടെയ്ല്‍സുമായുള്ള സംഭാഷണത്തിലാണ്, രാഹുല്‍ മനസ്സു തുറന്നത്.

അച്ഛന്റെയും അമ്മയുടെയും മനോഹരമായ വിവാഹജീവിതം കണ്ടാണ് താന്‍ വളര്‍ന്നത്. അവര്‍ പരസ്പരം അത്രയധികം സ്‌നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ അല്‍പ്പം ഉയര്‍ന്നതാണെന്ന് രാഹുല്‍ പറഞ്ഞു. പറ്റിയ ഒരു പെണ്‍കുട്ടി വരട്ടെ, അപ്പോള്‍ നോക്കാം. അങ്ങനെയൊരാള്‍ വന്നാല്‍ നല്ലത് എന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.

വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുടെ യോഗ്യതകള്‍ എന്തൊക്കെയായിരിക്കണം എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ: ''ഒന്നുമില്ല, സ്‌നേഹമുള്ളവള്‍ ആയിരിക്കണം, ബുദ്ധിയുള്ളവളും.''

ഭക്ഷണത്തിന് വലിയ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ലാത്തയാളാണ് താനെന്ന് രാഹുല്‍ പറഞ്ഞു. കടലയും ചക്കയും ഇഷ്ടമല്ല, അത്രയേ ഉള്ളൂ. വീട്ടിലായിരിക്കുമ്പോള്‍ കുറച്ചുകൂടി ഇഷ്ടങ്ങളൊക്കെ നോക്കും, യാത്രയില്‍ പക്ഷേ, കിട്ടുന്നതു തിന്നും. യാത്രയ്ക്കിടെ തെലങ്കാനയിലെ ഭക്ഷണം ചെറുതായി വെള്ളം കുടിപ്പിച്ചു. അവര്‍ ഒരുപാടു മുളകു കഴിക്കുന്നവരാണ്. തനിക്ക് അത്രയ്ക്ക് എരിവു പറ്റില്ല.

നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. ചിക്കന്‍, മട്ടണ്‍, സീഫുഡ് എല്ലാം കഴിക്കും. നോണ്‍ വെജില്‍ ചിക്കന്‍ ടിക്കയും കബാബും ഓംലറ്റുമാണ് ഇഷ്ടം- രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT