ചിത്രം: പിടിഐ 
India

'ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല'; പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ബിജെപി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

ഹരിയാനയില്‍ വ്യാപകമായി റാലികളും ട്രാക്ടര്‍ പരേഡും നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. 

നിലവില്‍ ജന്തര്‍ മന്ദിറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ദിവസേന 200 പേര്‍ക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

വംശികയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പിന് കുൽദീപ്, വിവാഹം ഈ മാസം 14ന്

ഉറങ്ങുന്നതിന് മുൻപ് ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതല്ല

'വിരമിക്കുന്നതിന് മുൻപേ സച്ചിനെ ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT