കേന്ദ്രമന്ത്രി അജയ് മിശ്ര 
India

മകന്‍ അവിടെ ഉണ്ടായിരുന്നെന്ന് ഒരു തെളിവ് മതി; കേന്ദ്രമന്ത്രി സ്ഥാനം രാജിവക്കുമെന്ന് അജയ്മിശ്ര

സംഭവദിവസം തന്റെ മകന്‍ ആ സ്ഥലത്തുണ്ടായിരുന്നതായി ഒരു തെളിവ് ആരെങ്കിലും കാണിച്ചാല്‍ മതി. പിന്നെ ആ സ്ഥാനത്ത് തുടരില്ലെന്ന് അജയ് മിശ്ര

സമകാലിക മലയാളം ഡെസ്ക്

ലഖീംപൂര്‍: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ മകനെതിരെ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ ആ സമയം താന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അജയ് മിശ്ര. സംഭവദിവസം തന്റെ മകന്‍ ആ സ്ഥലത്തുണ്ടായിരുന്നതായി ഒരു തെളിവ് ആരെങ്കിലും കാണിച്ചാല്‍ മതി. പിന്നെ  സ്ഥാനത്ത് തുടരില്ലെന്ന് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു

ലഖിംപൂരിലെ ഖേരിയില്‍ കര്‍ഷകപ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലുകര്‍ഷകര്‍ ഉള്‍പ്പടെ 9 പേരാണ് കൊല്ല്‌പ്പെട്ടത്. മന്ത്രി ആശീഷ് മിശ്രയുടെ മകന്‍ ആശിഷ് പ്രതിഷേധക്കാരിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തെ ആക്രമിക്കുകയും ഡ്രൈവറെയും ബിജെപി പ്രവര്‍ത്തകരെയും കൊലപ്പെടുത്തുകയായിരുന്നുമാണ് അജയ് മിശ്രയുടെ അവകാശവാദം. മുഖ്യാതിഥികളെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു  താനും പാര്‍ട്ടി പ്രവര്‍ത്തകരും. ആ സമയത്ത് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തെ ആക്രമിക്കുകയും ഡ്രൈവറുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്നും ആശിഷ് പറഞ്ഞു.

ആക്രമവവുമായി ബന്ധപ്പെട്ട് അഭിഷേകിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അശീഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT