മോഷണത്തിന്റെ സിസിടിവി ദൃശ്യം 
India

തിരക്കിനിടെ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലേസ് മോഷ്ടിച്ച് സ്ത്രീ; വീഡിയോ പുറത്ത്

കറുത്ത് കണ്ണടയും മാസ്‌കും ധരിച്ച് അഭരണങ്ങള്‍ വാങ്ങാനെത്തിയ വ്യാജേനെ വില കൂടിയ നെക്‌ലേസ് സ്ത്രീ സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ഒരു ജ്വല്ലറിയില്‍ നിന്ന് സ്ത്രീ വിലകൂടിയ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പറുത്ത്. കറുത്ത് കണ്ണടയും മാസ്‌കും ധരിച്ച് അഭരണങ്ങള്‍ വാങ്ങാനെത്തിയ വ്യാജേനെ വില കൂടിയ നെക്‌ലേസ് സ്ത്രീ സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

നവംബര്‍ 17നായിരുന്നു സംഭവം. ഗോരഖ്പൂരിലെ തിരക്കേറിയ ജ്വല്ലറിയിലാണ് സ്ത്രീ നെക് ലേസ് വാങ്ങാനെന്ന വ്യാജേന എത്തിയത്. പട്ടുസാരിയുടുത്ത സ്ത്രീ കറുത്ത ഗ്ലാസും മാസ്‌കും ധരിച്ചിരുന്നു. സ്ത്രീ വിവിധ നെക് ലേസുകള്‍ നോക്കിയ ശേഷം അതില്‍ നിന്ന് ഒന്ന് വിദഗ്ധമായി സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.

പിന്നീട് വീണ്ടും നെക്‌ലേസിന്റെ മോഡലുകള്‍ നോക്കുകയും, പിന്നീട് വരാമെന്ന് പറഞ്ഞ് സ്ത്രീ ജ്വല്ലറിയില്‍ നിന്ന് ഇറങ്ങുകയുമായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണമാണ് സ്ത്രീ മോഷ്ടിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം