പ്രതീകാത്മക ചിത്രം 
India

സ്റ്റേഷനിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു; അന്വേഷണം

വിവാഹമോചന കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  വിവാഹമോചന കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബംഗളൂരുവിലെ എസ്ജി പാല്യ സ്റ്റേഷനിലെ എസ്‌ഐ മഞജു നാഥിനെതിരെയാണ് പരാതി.സ്റ്റേഷനിലുള്ളില്‍ വച്ച് എസ്‌ഐ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി.

ഏപ്രില്‍ എട്ടിന് വിവാഹമോചനക്കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൊഴി നല്‍കുന്നതിനിടെ എസ്‌ഐ കൈയില്‍ പിടിക്കുകയും ഇറങ്ങുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ എസ്‌ഐ അശ്ലീല മെസേജുകള്‍ അയച്ചതായും യുവതി പറയുന്നു.

ഏപ്രില്‍ പത്തിന് തനിക്ക് ഉണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അത് ഡിലീറ്റ് ചെയ്തതായും യുവതി പറയുന്നു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായും വിഷയം ഗൗരവമുള്ളതാണെന്നും ഡിസിപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി