പ്രതീകാത്മക ചിത്രം 
India

'അവന്‍ ഒരു ആടായിരുന്നു, പോകേണ്ടിടത്തേയ്ക്ക് വിട്ടു'; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അമ്മ 

കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ആടാണെന്ന് പറഞ്ഞ് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം. രശ്മി ലോധി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. 

"അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു" , രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ ജഡവുമായി വീട്ടിലേക്കെത്തിയ രശ്മി പറഞ്ഞതിങ്ങനെ. രശ്മിയുടെ അച്ഛനാണ് സംഭവം പൊലീസിലറിയിച്ചത്.

ശനിയാഴ്ച കുഞ്ഞുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ രശ്മി മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ചോര ഒലിക്കുകയായിരുന്നു. കുടുംബം ആദ്യം സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന് രാവിലെ പൊലീസിനെ വിവരമറിയിച്ചു. 

ഹൈവേക്ക് സമീപം കുഞ്ഞിനെ കിടത്തി കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.കൊലപാതകത്തിനുപയോഗിച്ച കോടാലി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. രശ്മിയുടെ മാനസിക നില തകരാറിലാണെന്നും നിലവില്‍ ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'