India

അയല്‍വാസികള്‍ മക്കളെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മ ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ 55 കാരിയെ തല്ലിക്കൊന്നു

 മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു. ഉത്തര്‍പ്രദേസിലെ മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആകാഷ്, ബിനേന്ദ്ര, ഗോപി, രാജേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അയല്‍വാസികളാണ് യുവതികളെ ഉപദ്രവിച്ചതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍പറയുന്നു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ നാലംഗസംഘം 55 കാരിയായ സേവതി ദേവിയെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആയിച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതായും, പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്