പ്രതീകാത്മക ചിത്രം 
India

രാത്രി ഒന്നരയ്ക്ക് ഭാര്യയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: 49കാരിയെ ഭര്‍ത്താവ് മരക്കഷണം കൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 

മൂലിഭായ് വൈഷ്ണവ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരാരി വൈഷ്ണവാണ് കേസിലെ പ്രതി. അടുത്തിടെയായി ഇവര്‍ തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലായിരുന്നു. ഇതേചൊല്ലി നിരന്തരം ഇവര്‍ വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടത്. ഇയാള്‍ മരക്കഷണം കൊണ്ട്  നിരവധി തവണ ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ബാരനിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക