പ്രതീകാത്മക ചിത്രം 
India

തലവേദന മാറ്റാൻ വടികൊണ്ട് അടിച്ചു, 37കാരിക്ക് ദാരുണാന്ത്യം; ആൾദൈവത്തിനെതിരെ കേസ് 

മനു(42)വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: തലവേദന മാറ്റാൻ ആൾദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. 37കാരിയായ പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. 

പാർവതിയുടെ മകൾ ചിത്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടുമാസമായി തുടർച്ചയായി തലവേദന ഉണ്ടായതിനെത്തുടർന്ന് പാർവതി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും യഥാ‌ർത്ഥ പ്രശേനം കണ്ടെത്താനായില്ല. ഈ സമയത്ത് ബന്ധു പറഞ്ഞാണ് ബെക്ക ഗ്രാമത്തിൽ തലവേദന മാറ്റുന്ന ആൾദൈവമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് യുവതി മനുവിനെ കണ്ടു. 

ആദ്യദിവസം നാരങ്ങ കൊടുത്ത് അടുത്തദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതുപ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാർവതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിക്കുകയായിരുന്നു.  കുഴഞ്ഞുവീണ പാർവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT