ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവതി വീണപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌ 
India

പട്ടാപ്പകല്‍ നടുറോഡില്‍ ബൈക്ക് യാത്രക്കാര്‍ ഫോണ്‍ തട്ടിപ്പറിച്ചു; ചെറുക്കാന്‍ ശ്രമിച്ച യുവതി മുഖം ഇടിച്ചുവീണു- വീഡിയോ 

മധ്യപ്രദേശില്‍ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ, മുഖംകുത്തി നിലത്തുവീണ് യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ, മുഖംകുത്തി നിലത്തുവീണ് യുവതി. മൊബൈല്‍ പിടിച്ചുപറിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി വീണത്. ഫോണ്‍ തട്ടിപ്പറിക്കുന്നതിന് വേണ്ടി ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാള്‍ യുവതിയെ പിടിച്ചുവലിച്ചപ്പോള്‍ നിയന്ത്രണം വിട്ട് യുവതി നിലത്തുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഇന്‍ഡോറില്‍ പട്ടാപ്പകല്‍ റോഡില്‍ തിരക്കുള്ള സമയത്താണ് സംഭവം. ഫോണില്‍ സംസാരിച്ച് റോഡരികിലൂടെ നടന്നുവരികയായിരുന്നു യുവതി. ഈ സമയത്ത് പിന്നില്‍ നിന്ന് വന്ന ബൈക്ക് യാത്രക്കാരാണ് മൊബൈല്‍ തട്ടിപ്പറിച്ചത്. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി നിയന്ത്രണം വിട്ട് നിലത്തുവീണത്.മുഖംകുത്തി വീണ യുവതിക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതികള്‍ ഫോണ്‍ തട്ടിപ്പറിച്ചപ്പോള്‍ അത് വീണ്ടെടുക്കാന്‍ യുവതി ശ്രമിച്ചപ്പോഴാണ് വീണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം പ്രതികള്‍ അതേ ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പരാതി നല്‍കി മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT