പ്രതീകാത്മക ചിത്രം  ഫയല്‍
India

കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിച്ചു; ഭര്‍ത്താവിനെ സാഹസികമായി രക്ഷിച്ച് യുവതി

തിങ്കളാഴ്ച വൈകീട്ട് വയലില്‍ നനയ്ക്കാനായി പോയ നന്ദുയാദവിനെ കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കഴുതപ്പുലികളുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ സാഹസികമായി രക്ഷപ്പെടുത്തി യുവതി. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലായിരുന്നു സംഭവം. തിങ്കളാഴ്ച വൈകീട്ട് വയലില്‍ നനയ്ക്കാനായി പോയ നന്ദുയാദവിനെ കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സുഗ്നി അയാളെ പിടിച്ചുവലിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴുതപ്പുലികളുടെ ആക്രമണം തുടര്‍ന്നു. യഥാസമയം വയലില്‍ നിന്ന് കനമുള്ള ഒരു വടി ലഭിക്കുകയും കഴുതപ്പുലികളില്‍ ഒന്നിന്റെ തലയില്‍ ചാവുന്നത് വരെ അടിക്കുകയുമായിരുന്നു.

കഴുതപ്പുലിയുടെ ആക്രമണത്തില്‍ യുവാവിന്റെ അരിക്കെട്ടിനും കൈകാലുകള്‍ക്കും പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത കഴുതപ്പുലിയെ എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചു

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. നന്ദു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യയുടെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !