പ്രതീകാത്മക ചിത്രം 
India

കൊലക്കേസ് പ്രതിയെ പൊക്കാൻ പൊലീസ് എത്തി; മുളകുപൊടി എറിഞ്ഞ് ഭർത്താവിനെ രക്ഷിച്ച് ഭാര്യ 

പൊലീസിനെ കണ്ടയുടൻ യുവതി മുളകുപൊടി എറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താനായി പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ് ഭാര്യ. തെലങ്കാനയിൽ അത്തപ്പൂരിലാണ് സംഭവം. ഭർത്താവ് വസീമിനെ സഹായിക്കാൻ ഭാര്യ ഷമീം പർവീൺ ആണ് പൊലീസ് സംഘത്തിൻറെ നേരെ മുളകുപൊടി പ്രയോഗിച്ചത്.

2019ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് തിരയുന്ന പ്രതിയാണ് വസീം. അത്താപൂരിലെ സുലൈമാൻ നഗറിൽ വസീമും ഭാര്യയും താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടൻ യുവതി മുളകുപൊടി എറിഞ്ഞു. പൊലീസ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഉച്ചത്തിൽ ഇവർ നിലവിളിച്ചു. അപകടം മനസിലാക്കിയ വസീം  ഈ സമയം വീട്ടിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

പൊലീസിൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഐപിസി 353-ാം വകുപ്പ് പ്രകാരം ഷമീമിനെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത 
 ഷമീമിനെ ബുധനാഴ്ച വിട്ടയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം