പ്രതീകാത്മക ചിത്രം 
India

ലിംഗമാറ്റത്തിനായി നദിക്കരയിലേക്ക് കൊണ്ടുപോയി; കണ്ണടച്ച് കിടക്കാന്‍ പറഞ്ഞു; സ്വവര്‍ഗ പങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തി

കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ സ്വവര്‍ഗപങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തി. 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായതതായും പൊലീസ് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല. പ്രിതീയുമായുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് കുടുംബം കരുതുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

അതിനിടെ, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദി
രാംനിവാസിനെ അറിയിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ലിംഗമാറ്റം നടത്തിയാല്‍ പ്രീതിയെ വിവാഹം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രവാദി പ്രിയയെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ പ്രിയയെ വനത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നദിക്കരയില്‍ വച്ച് പ്രിയയോട് കണ്ണടച്ച് കിടക്കാന്‍ പറഞ്ഞെന്നും അതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് മന്ത്രവാദി
സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT