പ്രതീകാത്മക ചിത്രം
India

സ്‌നേഹം കൂടുതല്‍ സഹോദരിയോട്, അസൂയ തോന്നിയ ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു

വയറ്റിലും നെഞ്ചിലും കഴുത്തിലും ഒന്നിലധികം തവണ കുത്തിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയ തോന്നിയ ഇളയമകള്‍ അമ്മയെ കുത്തിക്കൊന്നു. വയറ്റിലും നെഞ്ചിലും കഴുത്തിലും ഒന്നിലധികം തവണ കുത്തിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

കുര്‍ള ഈസ്റ്റിലെ ഖുറേഷി നഗറില്‍ സാബിറ ബാനു ഷെയ്ഖ്(71) നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. അമ്മയുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് മകള്‍ രേഷ്മ മുഫര്‍ ഖാസി (41) അമ്മയെ കുത്തിയത്.

അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹം മൂത്ത സഹോദരിയോടാണെന്ന തോന്നലാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തിയ ശേഷം പ്രതിയായ സ്ത്രീ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT