പ്രതീകാത്മക ചിത്രം 
India

വിശന്നു കരഞ്ഞ പിഞ്ചു മക്കളെ കൊന്ന് കത്തിച്ചു; അമ്മ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തില്‍ 30കാരി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്രയില്‍ പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തില്‍ 30കാരി അറസ്റ്റില്‍. നിര്‍ത്താതെ കരഞ്ഞതില്‍ കുപിതയായ അമ്മ പെണ്‍കുഞ്ഞിനെയും രണ്ടു വയസുള്ള മകനെയുമാണ് കൊലപ്പെടുത്തിയത്. മക്കളുടെ മൃതദേഹം കൃഷിയിടത്തില്‍ നിന്നാണ് കണ്ടെടുത്തത്.

നന്ദേഡ് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സംഭവം നടന്നത്. മൃതദേഹം മറവ് ചെയ്യുന്നതിന് യുവതിയെ സഹായിച്ചത് അമ്മയും സഹോദരനുമാണെന്ന് പൊലീസ് പറയുന്നു. 

നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി കഴുത്തുഞെരിച്ചാണ് കൊന്നത്. കുട്ടി തുടര്‍ച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് ഭക്ഷണത്തിന് വേണ്ടി സമാനമായ നിലയില്‍ മകന്‍ കരഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു വയസുള്ള ആണ്‍കുട്ടിയെയും 30കാരി കൊന്നതെന്ന് പൊലീസ് പറയുന്നു.

അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ കൃഷിയിടത്തില്‍ ചിത ഒരുക്കിയാണ് രണ്ടു കുട്ടികളുടെയും മൃതദേഹം ദഹിപ്പിച്ചത്.സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT