പ്രതീകാത്മക ചിത്രം 
India

മകളെ പീഡിപ്പിച്ചു; കാമുകനെ കഴുത്ത് ഞെരിച്ചുകൊന്ന് യുവതി; ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് തള്ളി; അറസ്റ്റ്

കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെ ഉപേക്ഷിച്ചു.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: റായ്ബറേലിയില്‍ 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും മകളും അറസ്റ്റില്‍. മെദിന്‍ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗീത എന്ന യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍ വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ തന്റെ പത്തൊന്‍പതുകാരിയായ മകള്‍ രോഷ്‌നിയോടും അയാള്‍ക്കും താത്പര്യമുള്ളതായി ഗീത മനസിലക്കി. 

ദിവസങ്ങള്‍ക്ക് മുന്‍പ് മദ്യപിച്ച് വിട്ടിലെത്തിയ മെദിന്‍ലാല്‍ യുവതിയുടെ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 20ന് ഗീതയും രോഷ്‌നിയും ചേര്‍ന്ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വടികൊണ്ട് അടിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെ ഉപേക്ഷിച്ചു. തിങ്കളാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തി. അമ്മയും മകളും കുറ്റം സമ്മതിച്ചതായും ഇരുവരെയും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT