പ്രതീകാത്മക ചിത്രം 
India

അമ്മയെ കൊലപ്പെടുത്തി; മക്കളില്ലാത്ത മകള്‍ക്ക് നല്‍കാന്‍ കുഞ്ഞിനെ മോഷ്ടിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍, തങ്ങളുടെ മക്കളില്ലാത്ത മകള്‍ക്കു നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി:  അസമില്‍ യുവതിയെ കൊലപ്പെടുത്തി 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. അസമിലെ ഗുവഹത്തിയിലാണ് സംഭവം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍, തങ്ങളുടെ മക്കളില്ലാത്ത മകള്‍ക്കു നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് സിമലുഗുരിയിലെ മാര്‍ക്കറ്റില്‍ നിന്നാണ് നിതുമോണി ലുഖുരാഖോന്‍ എന്ന യുവതിയെ കാണാതായത്. ചൊവ്വാഴ്ച രാവിലെ ചറൈഡിയോ ജില്ലയിലെ രാജബാരി ടീ എസ്‌റ്റേറ്റിലെ അഴുക്കുചാലില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി.

തുടര്‍ന്ന്, സിമലുഗുരി, ശിവസാഗര്‍, ചരൈഡിയോ, ജോര്‍ഹട്ട് എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചലില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായി ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന മകളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ദമ്പതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് ശിവസാഗര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ സുഭ്രജ്യോതി ബോറ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT