പ്രതീകാത്മക ചിത്രം 
India

ബലാത്സംഗം ചെയ്തു;  കഴുത്ത് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം അഴുക്കുചാലില്‍; അന്വേഷണം

കഴുത്ത് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം അഴുക്കുചാലിന് സമീപം കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴുത്ത് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം അഴുക്കുചാലിന് സമീപം കണ്ടെത്തി. മുംബൈയിലെ എംടിഎന്‍എല്‍ ജങ്ഷനിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് മുന്‍പായി യുവതി ബലാത്സംഗത്തിനിരയായതായി പൊലീസ് വ്യക്തമാക്കി. യുവതിയെ കഴുത്ത് മുറിച്ചതായും സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിക്കെതിരെ ഐപിസി 376, 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ഒരു ലൈംഗിക തൊഴിലാളിയാണെന്നും സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതിയെ കണ്ടെത്തുന്നതിനായി സമീപപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടെ അവധി

സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ; 'ഡോസ്' റിലീസ് തീയതി പുറത്ത്

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

SCROLL FOR NEXT