ചെന്നൈ: നാഗര്‍കോവല്‍ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനുള്ളില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കേസില്‍ 31കാരനായ പ്രതി അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ യാര്‍ഡിലേക്ക് മാറ്റിയ കോച്ചിനുള്ളില്‍ നാല് ദിവസത്തോളം ആരും അറിയാതെ കിടന്ന മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.
യാര്‍ഡ് നമ്പര്‍ 13-ല്‍ നിര്‍ത്തിയിട്ടിരുന്ന 16366-ാം നമ്പര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചിലെ സീറ്റിനടിയിലാണ് ബുധനാഴ്ച 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാഗര്‍കോവില്‍ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു
റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രത്യേക സംഘത്തിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. നവംബര്‍ 14-ന് രാവിലെ എട്ട് മണിയോടെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ നിന്ന് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അന്ന് പുലര്‍ച്ചെ 12.30-ഓടെയാണ് കൊലപാതകം നടന്നത്. നടന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates