മെഡിക്കല്‍ സ്റ്റോറുകാരനെതിരെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.   പ്രതീകാത്മക ചിത്രം
India

പല്ലുവേദനയ്ക്ക് സള്‍ഫസ് ഗുളിക നല്‍കി, യുവതി മരിച്ചു

പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളികയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ സള്‍ഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു. മെഡിക്കല്‍ സ്റ്റോറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. പല്ല് വേദനയ്ക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളികയാണ്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ധരംപുരി ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന സ്ത്രീയാണ് മരിച്ചത്. രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കട ഉടമ ലോകേന്ദ്ര ബാബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടാബ്‌ലറ്റ് നല്‍കിയ ഫാര്‍മസിസ്റ്റിന് വേണ്ടിയും അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ