ഫയല്‍ ചിത്രം 
India

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു; അശ്ലീലദൃശ്യങ്ങള്‍ ക്യാമറയില്‍, കേസ് 

മഹാരാഷ്ട്രയില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പരാതി. 33കാരിയാണ് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കല്യാണ വാഗ്ദാനം ചെയ്ത് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നതാണ് യുവതിയുടെ പരാതിയെന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

നവി മുംബൈയിലാണ് സംഭവം. 2020 ഡിസംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. നവി മുംബൈ, മുംബൈ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.

 മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവാവ് തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം