80കാരന്റെ മൃതദേഹം തോളിലേറ്റി വനിതാ എസ്‌ഐ 
India

'ആരും തയ്യാറായില്ല', 80കാരന്റെ മൃതദേഹം തോളിലേറ്റി വനിതാ എസ്‌ഐ, അഭിനന്ദന പ്രവാഹം (വീഡിയോ)

ആന്ധ്രയില്‍ ഭവനരഹിതനായ 80കാരന്റെ മൃതദേഹം തോളിലേറ്റിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രയില്‍ ഭവനരഹിതനായ 80കാരന്റെ മൃതദേഹം തോളിലേറ്റിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം. ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ സ്‌ട്രെച്ചറുമായി നടന്നത്. ആരും മൃതദേഹം പിടിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് എസ്‌ഐ കോട്ടുരു സിരിഷ മുന്നിട്ടിറങ്ങിയത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അജ്ഞാതന്‍ മരിച്ചു കിടക്കുന്നു എന്ന വിവരം അറിഞ്ഞാണ് കാസിബുഗ്ഗ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കോട്ടുരു സിരിഷ കോണ്‍സ്റ്റബിള്‍മാരെയും കൂട്ടി സ്ഥലത്തെത്തിയത്. സ്വന്തമായി വീടില്ലാത്ത 80കാരന്‍ ഭിക്ഷക്കാരനാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കൃഷിയിടത്തില്‍ നിന്ന് വാഹനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ റോഡ് സൗകര്യം ഇല്ല. മൃതദേഹം കൊണ്ടുപോകാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രാമവാസികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോട്ടുരു സിരിഷയുടെ നേതൃത്വത്തില്‍ സ്‌ട്രെച്ചറില്‍ മൃതദേഹം വാഹനത്തിലേക്ക് കൊണ്ടുപോയത്. പട്ടിണി കിടന്ന് മരിക്കാനാണ് സാധ്യതയെന്ന് സിരിഷ പറയുന്നു.

25 മിനിറ്റിനുള്ളില്‍ മൃതദേഹം പൊലീസ് വാഹനത്തില്‍ കയറ്റി. 12 വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് സിരിഷ. വിശാഖപട്ടണം സ്വദേശിനിയായ സിരിഷയ്ക്ക് ഫാര്‍മസിയിലാണ് ബിരുദം. അച്ഛന്റെ ആഗ്രഹപ്രകാരമാണ് പൊലീസ് സേനയില്‍ ചേര്‍ന്നതെന്ന് സിരിഷ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT