പ്രതീകാത്മക ചിത്രം 
India

കോണിപ്പടിയില്‍ നിന്ന് കാല്‍തെന്നി; വീഴ്ചയ്ക്കിടെ താലി കഴുത്തില്‍ കുത്തിക്കയറി യുവതിക്ക് ദാരുണാന്ത്യം

കോണിപ്പടിയില്‍ നിന്നും കാല്‍ തെന്നി വീണ യുവതിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണിപ്പടിയില്‍ നിന്നും കാല്‍ തെന്നി വീണ യുവതിക്ക് ദാരുണാന്ത്യം. വീഴ്ചയ്ക്കിടെ താലിമാല കഴുത്തില്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ നാലു വയസുകാരനായ മകന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു.

ഡല്‍ഹിയിലെ ഗാന്ധി നഗര്‍ ഏരിയയിലാണ് സംഭവം. തുണി ഉണക്കാനായി ടെറസിലേക്ക് പോയ 22കാരിയായ രാധാദേവി തിരികെ വരുന്നതിനിടയിലാണ് കാല്‍ തെന്നി വീണത്. വീഴ്ചയ്ക്കിടെ മാലയിലെ കൂര്‍ത്ത ലോക്കറ്റ് കഴുത്തില്‍ കുത്തിക്കയറിയതാകാമെന്ന് പൊലീസ് പറയുന്നത്.

മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവര്‍ ഓടിയെത്തുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. മരണത്തില്‍ ഇതുവരെയും ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. തയ്യല്‍ക്കാരനായ ഭര്‍ത്താവ് അനില്‍ പാസ്വാന്‍ സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT