പ്രതീകാത്മക ചിത്രം 
India

സമയത്ത് എത്തിയില്ല; യുവാവിന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തി കാമുകി; ഗുരുതരപരിക്ക്

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  സമയത്ത് എത്താത്തതിനാല്‍ കാമുകന്റെ കഴുത്തില്‍ കത്തി കൊണ്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തതായി പെലീസ് പറഞ്ഞു. ഹൈദരബാദിലാണ് സംഭവം.

ആറ് മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. സ്വകാര്യകമ്പനിയിലെ ജീവനക്കാരായ ഇരുവരും ചൊവ്വാഴ്ച യുവതിയുടെ ജന്മദിനം ആഘേഷിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു റെസ്റ്ററന്റില്‍ കണ്ടുമുട്ടാന്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയത്ത് യുവാവ് എത്തിയില്ല. രണ്ടുമണിക്കൂര്‍ വൈകിയെത്തിയതിനാല്‍ സുഹത്തിനൊപ്പം പോകാന്‍ യുവതി തയ്യാറായില്ല. മദ്യലഹരിയിലായിരുന്ന കാമുകന്‍ വഴക്കിട്ട ശേഷം യുവതിയെ തല്ലിയതായും പൊലീസ് പറഞ്ഞു.

യുവതിയുടെ ബാഗിലുണ്ടായിരുന്ന ക്രാഫ്റ്റ് കത്തി ഉപയോഗിച്ച് കാമുകനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT