രക്ഷപ്പെട്ട വയോധിക  എക്‌സ്‌
India

കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍

പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടത്. ഇതൊന്നും ദാമോദര്‍ നദിയില്‍ കുളിക്കാനായി പോയ വയോധിക അറിഞ്ഞിരുന്നില്ല. കനത്തമഴയില്‍ നദി നിറഞ്ഞു കവിയുകയും ഡാം തുറന്നുവിടുകയും ചെയ്തതോടെ നദിയിലെ കുത്തൊഴുക്ക് രൂക്ഷമാകുകയും വയോധിക ഒലിച്ചുപോകുകയുമായിരുന്നു

പൊലീസും ഗ്രാമവാസികളും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 50കിലമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇത് ഒരുത്ഭുതകരമായ രക്ഷപ്പെടലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ വയോധികയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും നാട്ടുകാര്‍ പറഞ്ഞു.

'ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ നദിയില്‍ കുളിക്കാന്‍ പോയതാണ്, അപ്പോഴാണ് കൂത്തൊഴുക്കില്‍ ഒലിച്ചുപോയത്. ഗ്രാമവാസികള്‍ രക്ഷിക്കുന്നതുവരെ ഞാന്‍ എങ്ങനെയോ ഒരിടത്ത് പിടിച്ചുനിന്നു,' ടുഡു പറഞ്ഞു.ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് മെഹ്മുദ് ഖാന്‍ പറഞ്ഞു.

Woman, swept away by swollen Damodar river, rescued 45 km downstream in Bengal .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ശേഷം എനർജി കുറയുന്നോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

'ട്രംപിന് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ?' വൈറലായി യുഎസ് പതിരോധ സെക്രട്ടറിയുടെ മറുപടി

SCROLL FOR NEXT