പ്രതീകാത്മക ചിത്രം 
India

വര്‍ഷങ്ങള്‍ നീണ്ട പ്രണയം; കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു; വേദിയില്‍ വച്ച് വരന്റെ മേല്‍ ആസിഡ് ഒഴിച്ച് യുവതി

അന്വേഷണത്തില്‍ വരന്റെ മുന്‍ കാമുകിയുടെ പങ്കാളിത്തം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബസ്തര്‍: കാമുന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെ, വേദിയില്‍വച്ച് യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ 22കാരി അറസ്റ്റില്‍. കൃത്യം നടത്തിയതില്‍ യുവതിയുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിവേദിത പാല്‍ അറിയിച്ചു. ഛത്തീസ്ഗഢിലെ ബസ്തറിലായിരുന്നു സംഭവം.

ഏപ്രില്‍ 19ന് ഭാന്‍പൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛോട്ടേ അമാബല്‍ ഗ്രാമത്തിലെ വിവാഹച്ചടങ്ങിനിടെയാണ് മുന്‍ കാമുകന്റെ മേല്‍ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ 25കാരനായ വരന്‍ ദമൃധര്‍ ബാഗേലിനും 19 കാരിയായ വധു സുനിത കശ്യപും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളുടേയും വധുവിന്റെയും വരന്റെയും പശ്ചാത്തലം അന്വേഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹചടങ്ങിനിടെ വൈദ്യുതി ബന്ധം നിലച്ചപ്പോഴായിരുന്നു യുവതി ആസിഡ് ഒഴിച്ചത്. ആ സമയത്ത് ബന്ധുക്കള്‍ക്ക് പ്രതിയെ തിരിച്ചറിയാനായില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ വരന്റെ മുന്‍ കാമുകിയുടെ പങ്കാളിത്തം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. താനും ബാഗേലും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചതിന്റെ ഭാഗമായാണ് പ്രതികാരം ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT