പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു, മനംനൊന്ത് വീടുവിട്ടിറങ്ങി യുവതി;  റെയില്‍വേ സ്റ്റേഷനിലടക്കം അന്തിയുറങ്ങി, കഴിച്ചുകൂട്ടിയത് ആറ് വര്‍ഷങ്ങള്‍ 

ആറ് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ 42കാരി വീണ്ടും കുടുംബാംഗങ്ങളുമായി ഒന്നിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

താനെ: ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെചൊല്ലി ആറ് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ 42കാരി വീണ്ടും കുടുംബാംഗങ്ങളുമായി ഒന്നിച്ചു. മഹാരാഷ്ട്രയിലെ രണ്ട് സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനഫലമായാണ് യുവതി തിരികെ മാതാപിതാക്കള്‍ക്കരികിലെത്തിയത്. 

ജനുവരി 19ന് താനെയിലെ പെട്രോള്‍ പമ്പിന് അടുത്തുനിന്നാണ് യുവതിയെ കണ്ടെത്തിയത്. സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സഖി എന്ന സ്ഥാപനത്തില്‍ ഇവരെ എത്തിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സ്വദേശമെന്നും ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതില്‍ മനം നൊന്താണ് വീട് വിട്ടതെന്നും യുവതി അധികൃതരോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷം റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ചിലവഴിക്കുകയായിരുന്നു ഇവര്‍. 

അധികൃതര്‍ യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ സഹോദരന്‍ എത്തി ഇവരെ കൂട്ടികൊണ്ടുപോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT