പ്രതീകാത്മക ചിത്രം 
India

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, കൂടെ താമസിക്കുന്ന യുവതിയുടെ മൂക്ക് ചെത്തിയെടുത്തു; 40 കാരന്‍ അറസ്റ്റില്‍

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കൂടെ താമസിക്കുന്ന യുവതിയുടെ മൂക്ക് ചെത്തിയെടുത്തു 40കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കൂടെ താമസിക്കുന്ന യുവതിയുടെ മൂക്ക് ചെത്തിയെടുത്തു 40കാരന്‍. 35കാരിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേല്‍ എന്ന 40കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി സോനുവിനൊപ്പം പട്ടേല്‍ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുപിതനായ പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പിടികൂടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT