Workers in Noida held protests demanding wage hikes and improved labor benefits   Noida
India

'ശമ്പളം വര്‍ധിപ്പിക്കണം': നോയിഡയില്‍ തൊഴിലാളികളുടെ സമരം അക്രമാസക്തം

പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഒരു യോഗം നടത്തിയിരുന്നു. ഇതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങളും സ്വത്തുവകകളും തകര്‍ത്തു. പ്രതിഷേധത്തിനിടെ കല്ലേറുമുണ്ടായി. പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഒരു യോഗം നടത്തിയിരുന്നു. ഇതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപിച്ചത്.

പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വര്‍ധന അടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേര്‍ന്നത്.

ബോണസ്, പ്രതിവാര അവധി, ഓവര്‍ടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

Workers in Noida held protests demanding wage hikes and improved labor benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന ചര്‍ച്ച അട്ടിമറിക്കപ്പെട്ടത് വാന്‍സിന് വന്ന ആ ഫോണ്‍കോള്‍; ആരോപണവുമായി ഇറാന്‍

ഇറാന്‍ യുദ്ധം: ആഗോള ഊര്‍ജ പ്രതിസന്ധി അവസരമാക്കി ചൈന; ക്ലീന്‍ ടെക്‌നോളജിയില്‍ മുന്നേറ്റം

ഗേജ് ടെസ്റ്റിൽ കുടുങ്ങി; അംപയറോട് കലിപ്പിൽ രോഹിത്, വാംഖഡെയിൽ നാടകീയ രംഗങ്ങൾ - വിഡിയോ

പൊലീസിന് വീഴ്ചയില്ല, ആരോപണങ്ങള്‍ ഡിവൈഎസ്പി അന്വേഷിക്കും, കുറഞ്ഞ ശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്നത് ശരിയല്ല: ആലപ്പുഴ എസ് പി

'എന്തോരം ഗ്രാമങ്ങള്‍ രക്ഷിച്ചായാളാ, നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..'; ട്രോളുകള്‍ ഏറ്റുവാങ്ങി വിജയ്‌യുടെ ഓട്ടം

SCROLL FOR NEXT