ദേശീയ ഗുസ്തി താരം നിഷാ ദഹിയ 
India

ദേശീയ ഗുസ്തി താരം നിഷാ ദഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍ 

ദേശീയ ഗുസ്തി താരം നിഷാ ദഹിയ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ദേശീയ ഗുസ്തി താരം നിഷാ ദഹിയ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു ദാരുണസംഭവം. നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 

അമ്മ ധന്‍പതിക്കും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിഷ ദഹിയയുടെയും സഹോദരന്‍ സൂരജിന്റെയും മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പ്പിനുള്ള കാരണമെന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും യുദ്ധത്തിലേക്ക് ?, ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

വീണ്ടും യുദ്ധത്തിലേക്ക് ?, തീരാനോവായി ആൽജോ, വെന്തുരുകി പാലക്കാട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വീടിന് പിന്നില്‍ 200 മീറ്റര്‍ അകലെ കോടശ്ശേരി മല, പാമ്പുകളെ കാണുന്നത് പതിവ്; നാട്ടുകാര്‍ക്ക് തീരാനോവായി ആല്‍ജോ

SCROLL FOR NEXT