ദസറ ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ബാനു മുഷ്താഖ് 
India

'ഐക്യത്തിന്റെ ഉത്സവം'; മൈസൂരില്‍ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് ബാനു മുഷ്താഖ്

മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തില്‍ പുഷ്പങ്ങള്‍ ചാര്‍ത്തികൊണ്ടാണ് മുഷ്താഖ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍: വിവാദങ്ങള്‍ക്കിടെ ദസറ ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ബുക്കര്‍ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ്. മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തില്‍ പുഷ്പങ്ങള്‍ ചാര്‍ത്തികൊണ്ടാണ് മുഷ്താഖ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് മുഷ്താഖ് പറഞ്ഞു. 'ഇത് നാടിന്റെ സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്. ഈ മണ്ണില്‍ ജനിച്ച എല്ലാവര്‍ക്കും ഇതില്‍ അര്‍ഹമായ സ്ഥാനമുണ്ട്.' ബാനു പറഞ്ഞു. പതിനൊന്നുദിവസം നീണ്ടുനില്‍ക്കുന്നതാണ് ദസറ ആഘോഷം. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉള്‍പ്പടെ നിരവധി മന്ത്രിമാരും പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി മുഷ്താഖ് ബാനു, മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു

ഹിന്ദു ഉത്സവമായ ദസറ ഒരു മുസ്‌ലിം വനിത ഉദ്ഘാടനം ചെയ്യുന്നതു ശരിയല്ലെന്ന ബിജെപി മുന്‍ എംപി പ്രതാപ് സിംഹയുടെ പ്രസ്താവനയോടെയാണ് വിവാദത്തിന് തുടക്കമായത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ബാനു മുഷ്താഖും പ്രതികരിച്ചിരുന്നു. മുഷ്താഖിനെ ദസറ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ വെള്ളിയാഴ്ച തള്ളിയിരുന്നു.

പ്രശസ്തമായ മൈസൂരു ദസറ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുംനിന്ന് ആളുകള്‍ എത്താറുണ്ട്. ഈ ആഘോഷദിനങ്ങളില്‍ മൈസൂരുവിലെ കൊട്ടാരം, നഗരം, തെരുവുകളെല്ലാം ദീപാലങ്കാരങ്ങളാല്‍ നിറയും.

Writer Banu Mushtaq inaugurates Dasara festival in Mysuru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും