മായ ​ഗൊ​ഗോയ്, ആരവ്  എക്സ്
India

ബംഗലൂരുവില്‍ യുവതിയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍

അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബംഗലൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇന്നു രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ബംഗലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കഴിഞ്ഞ 23 നാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്നത്. ഇന്നലെ വൈകീട്ട് ആരവ് പുറത്തേക്ക് പോയിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തു ഞെരിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിന് പഴക്കമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മായ ഗൊഗോയി ഒരു വ്‌ലോഗര്‍ കൂടിയാണ്. രക്ഷപ്പെട്ട സുഹൃത്ത് ആരവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി