വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

കെട്ടിപ്പുണര്‍ന്ന് നഗരത്തിലൂടെ യുവതികളുടെ ബൈക്ക് യാത്ര; വീഡിയോ വൈറല്‍; അന്വേഷണവുമായി പൊലീസ്

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് ബൈക്ക് യാത്ര നടത്തിയ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണ് മോട്ടോര്‍ വാഹനനിയമം ലംഘിച്ച് യുവതികള്‍ സ്‌കൂട്ടിയില്‍ സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ലക്‌നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

സ്‌കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോയില്‍ ഒരാളുടെ മുഖം മാത്രം വ്യക്തമായിരുന്നുള്ളു. അതിനാല്‍ സ്‌കൂട്ടിയില്‍ അസഭ്യമായ രീതിയില്‍ സഞ്ചരിച്ചിരുന്നത് യുവതിയും യുവാവുമാണെന്നായിരുന്നു പ്രചാരണം. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചതായി അഡീഷല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ശ്രീവാസ്തവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'