പ്രതീകാത്മക ചിത്രം 
India

മുട്ട പൊരിച്ചത് ശരിയായില്ല; ഹോട്ടല്‍ ഉടമയെ കുത്തിവീഴ്ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഹോട്ടലില്‍ എത്തിയ സായി യാസിന്‍, യുവരാജ് എന്നിവര്‍ പൊരിച്ച മുട്ടയും ഫ്രൈഡ് റൈസും ഓര്‍ഡര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടല്‍ ഉടമയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. മുട്ട നല്ലതുപോലെ പൊരിച്ചില്ല എന്നാരോപിച്ചാണ് യുയാവ് ഹോട്ടല്‍ ഉടമയെ കുത്തിയത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം നടന്നത്. 

ഹോട്ടലില്‍ എത്തിയ സായി യാസിന്‍, യുവരാജ് എന്നിവര്‍ പൊരിച്ച മുട്ടയും ഫ്രൈഡ് റൈസും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ മുട്ട നല്ലതുപോലെ പൊരിച്ചിട്ടില്ല എന്ന് യാസിന്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ മുതലാളിയുമായി വാക്കുതര്‍ക്കമായി.

വാക്കുതര്‍ക്കത്തിനിടെ യാസീന്‍ കത്തിയെടുത്ത് ഹോട്ടല്‍ ഉടമയെ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുയും ചെയ്തു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT