India

23 കാരനെ കാമുകി അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; യുവതി ഒളിവില്‍

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാമുകനെ കാമുകി അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാമുകനെ കാമുകി അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം. 23 കാരനായ വീരേന്ദ്രയാണ് കൊല്ലപ്പെട്ടത്. പ്രതി വര്‍ഷ അനുരാഗി ഒളിവിലാണ്.

ഇരുവരും ഒരുമിച്ചായിരുന്നു താമസം. വാക്കുതര്‍ക്കം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ നവോദയ വിദ്യാലയത്തിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം വെക്കാനായി പോയിരുന്നു. സഹോദരന്‍ ഷൂ കമ്പനിയില്‍ ജോലിക്കായി പോയിരുന്നു.

ഇരുവരും തമ്മില്‍ വൈകീട്ട് അഞ്ചുമണിയോടെയാണ് വാക്ക് തര്‍ക്കം ഉണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. അതിന് പിന്നാലെ വാതില്‍ പുറത്തുനിന്ന് പൂട്ടി പൊലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയതായും പൊലീസ് പറഞ്ഞു. 

എട്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ രക്തത്തില്‍ കുളിച്ച നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്ന വെിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'