പ്രതീകാത്മക ചിത്രം 
India

ബിരുദ വിദ്യാര്‍ഥിനി കല്യാണത്തിന് നിര്‍ബന്ധിച്ചു, കാമുകിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി; കഴുത്തുഞെരിച്ച് കൊന്ന് 18കാരന്‍ 

കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 17കാരിയായ കാമുകിയെ കൊലപ്പെടുത്തി കൗമാരക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 17കാരിയായ കാമുകിയെ കൊലപ്പെടുത്തി കൗമാരക്കാരന്‍. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി തയ്യാറെടുത്ത് വരികയാണ് 18കാരന്‍. കൊലപാതകം നടന്ന ദിവസം രാവിലെ പത്തുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. വൈകിയ വേളയിലും തിരികെ വരാതിരുന്നപ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ സുഹൃത്ത് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

പ്രതി ദീപക് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കാര്യം തന്നോട് പറഞ്ഞു എന്നാണ് സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് ദീപകിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് പെണ്‍കുട്ടിയെ ദീപക് കണ്ടത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കല്യാണം കഴിക്കണമെന്നതിന്റെ പേരില്‍ തര്‍ക്കം മൂത്തു. കുപിതനായ 18കാരന്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷമായി തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് ദീപക് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

അടുത്തിടെയായി പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ തുടങ്ങി. അതിനിടെ പെണ്‍കുട്ടി കല്യാണം കഴിക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT