പ്രതീകാത്മക ചിത്രം 
India

കാമുകിയുടെ വീടിന് അടുത്ത് 25കാരന്‍; യുവതിയുടെ വീട്ടുകാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു 

മധ്യപ്രദേശില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. 90 ശതമാനം പൊള്ളലേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാഗര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരാണ് യുവാവിന്റെ ശരീരത്തില്‍ തീ ആളിപ്പടരുന്നത് കണ്ടത്. സംഭവ ദിവസം കാമുകിയെ കാണാന്‍ പോയതാണ് 25കാരന്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കയ്യോടെ പിടികൂടി യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് തന്നെ തീകൊളുത്തിയതെന്ന് യുവാവിന്റെ മരണമൊഴിയില്‍ പറയുന്നു. പെണ്‍സുഹൃത്തിനും തീ പൊള്ളലേറ്റിട്ടുണ്ട്. 50 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. പ്രതികളുടെ വീട് തകര്‍ക്കാനുള്ള പൊലീസിന്റെ ആവശ്യം മന്ത്രി ഭൂപീന്ദ്ര സിങ് അംഗീകരിച്ചു. സാഗര്‍ ജില്ല ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് ഭൂപീന്ദ്ര സിങ്. മധ്യപ്രദേശില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീട് തകര്‍ക്കാന്‍ നിയമമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT